എന്‍ഡിപിഎസ് നിയമം: ക്ലാസ് നടത്തി

എന്‍ഡിപിഎസ് നിയമത്തില്‍ പോലീസുകാര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ജില്ലാ പോലീസും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ജില്ലയിലെ പോലീസുകാര്‍ക്കായി എന്‍ഡിപിഎസ് നിയമത്തില്‍ ക്ലാസ് നടത്തി. മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും നടപടി ക്രമങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനാണ് ക്ലാസ് സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഉദ്ഘാടനം ചെയ്തു. നാര്‍കോടിക് സെല്‍ ഡിവൈഎസ്പി, എം.യു. ബാലകൃഷ്ണന്‍, കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി. ജേക്കബ്, കെപിഒഎ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ്, സെക്രട്ടറി പി.സി. സജീവ്, കെപിഎ ജില്ലാ സെക്രട്ടറി പി.ജി. സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ട.ഡിവൈഎസ്പി ജയ്‌സന്‍ കെ. ഏബ്രഹാം ക്ലാസിനു നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles