വ്യക്തിത്വ വികസന കേന്ദ്രം ആരംഭിച്ചു

വ്യക്തിത്വ വികസനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വഹിക്കുന്നു.

വൈത്തിരി: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസി കോളനിയില്‍ വ്യക്തിത്വ വികസനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കോളനിയിലെ നവീകരിച്ച അംഗന്‍വാടി കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ചെമ്പട്ടി കോളനിയിലെ കുട്ടികളുടെയും, എന്‍.എസ്.എസ് വളന്റിയേഴ്‌സിന്റെയും, ആര്‍ട്ടിസ്റ്റ് ബ്ലെയ്‌സിന്റെയും നേത്യത്വത്തില്‍ അംഗന്‍വാടി കെട്ടിടത്തില്‍ ചുമര്‍ചിത്രങ്ങള്‍ വരച്ച് മോടി പിടിപ്പിച്ചു. ബെഞ്ച്, ഡസ്‌ക്, പുസ്തകങ്ങളും എന്നിവയെല്ലാം സര്‍വ്വകലാശാല സൗജന്യമായി നല്‍കി. ഊരിലെ നിവാസികള്‍ക്കായി ഉന്നത നിലവാരത്തിലുളള വായനാശാല, വിവിധ വ്യക്തിത്വവികസന പ്രവര്‍ത്തനങ്ങളും, ക്ലാസ്സുകളും, സര്‍വ്വകലാശാല എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ കലാസാംസ്‌കാരിക, കായിക കുട്ടായ്മ രൂപികരണം, യുവജന ക്ലബ് രൂപികരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തില്‍ ഏകോപിപ്പിക്കും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ. ടി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ബുക്ക് ഷെല്‍ഫ് വിതരണം വൈസ് പ്രസിഡന്റ് ഉഷാ ജോതിദാസ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.എസ് സുജിന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്‍.എല്‍ രതീഷ്, ഡോ. ജെസ്റ്റിന്‍ ഡേവിസ്, ജിപ്‌സ ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles