തൃക്കൈപ്പറ്റ പള്ളിയില്‍ പെരുന്നാള്‍ നാളെ തുടങ്ങും

കല്‍പറ്റ: തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കാബോയ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ആഘോഷിക്കും. വികാരി ഫാ.ബാബു നീറ്റുംകര, ട്രസ്റ്റി വി.പി. സജി വാദ്യാപിള്ളിയില്‍, സെക്രട്ടറി വി.വി. ബാബു ചങ്ങനാമഠത്തില്‍, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബേബി വാളംകോട്ട്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വി.വി. രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
നാളെ വൈകുന്നേരം അഞ്ചിനു വികാരി കൊടിയേറ്റും. 6.30നു മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസിനു സ്വീകരണം, സന്ധ്യാപ്രാര്‍ഥന, പ്രസംഗം, അനുമോദനയോഗം, പാച്ചോര്‍ നേര്‍ച്ച. രണ്ടിനു രാവിലെ 7.30നു പ്രഭാത പ്രാര്‍ത്ഥന. 8.30നു മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, ബസേലിയോസ് ബാവയുടെ നാമത്തില്‍ വെള്ളിത്തോടുള്ള കുരിശിന്‍ തൊട്ടിയിലേക്കു പ്രദക്ഷിണം, സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം, ഫഌഷ്‌മോബ്, ശിങ്കാരിമേളം, പൊതുസദ്യ, ലേലം, കൊടിയിറക്ക്.

0Shares

Leave a Reply

Your email address will not be published.

Social profiles