വയനാടന്‍ അഭിനയമിവകവുമായി പ്രീ മോട്ടം

ഷോര്‍ട്ട് ഫിലിമിലെ പ്രധാന താരങ്ങളെല്ലാം വയനാട്ടുകാര്‍

മാനന്തവാടി: അന്തര്‍ ദേശീയ, ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ പ്രീമോട്ടം ഷോര്‍ട്ട് ഫിലിമിലെ വയനാടന്‍ സാന്നിധ്യം ശ്രദ്ധേയമാകുന്നു.
വടകര സ്വദേശി അജ്‌നാസ് അമീര്‍ രചനയും സംവിധാനവും, കണ്ണൂര്‍ സ്വദേശി അഭി ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ച 27 മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിലെ പ്രധാന അഭിനേതാക്കളെല്ലാം വയനാട്ടുകാരാണ്. ലഹരിയുടെ അമിത ഉപഭോഗത്തിനെതിരെയും, കോവിഡ് കാലത്തെ കുറ്റകൃത്യങ്ങളും പ്രമേയമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം കൊയിലേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മാനന്തവാടി സ്വദേശികളായ ലാലു, സന്തോഷ്, ജയകൃഷ്ണന്‍, തരുവണ സ്വദേശി അദൈ്യത്, പുതുശേരികടവ് സ്വദേശി ഗോകുല്‍, കല്‍പ്പറ്റ സ്വദേശി ഷമീര്‍, മേപ്പാടിയില്‍ നിന്നുള്ള ഹംസ എന്നിവരാണ് അഭിനേതാക്കള്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഉറുവാട്ടി അന്തരാഷ്ട്ര ചലചിത്രമേള, ഇന്‍ഡോ ഫ്രഞ്ച് അന്തരാഷ്ട്ര ചലചിത്ര മേള, കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്ലെല്ലാം മികച്ച അംഗീകാരമാണ് ചിത്രത്തിന് ലഭിച്ചത്. നിരവധി ചലചിത്ര മേളകളില്‍ എന്‍ട്രി നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ യുവ കൂട്ടായ്മ. കൂട്ടായ്മയുടെ മറ്റൊരു സംരംഭമായ മൈക്കിള്‍ ഗിരി വെബ് സീരീസ് അടുത്ത മാസം പുറത്തിറങ്ങും.

Leave a Reply

Your email address will not be published.

Social profiles