കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കല്‍പറ്റ: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ മത്സ്യ അനുബന്ധ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച നവംബര്‍ 10 രാവിലെ 11ന് വൈത്തിരി തളിപ്പുഴ ഫിഷറീസ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. അപേക്ഷകര്‍ വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത- അംഗീകൃത സര്‍വ്വകലാശാല ബിരുദം. പ്രായപരിധി 20 നും 36 നും ഇടയില്‍. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഖല എക്‌സിക്യൂട്ടീവ്, മത്സ്യബോര്‍ഡ്, കോഴിക്കോട്, ഫോണ്‍ : 9497715580, 9497715577.

0Shares

Leave a Reply

Your email address will not be published.

Social profiles