നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബദര്‍ ദിനാചരണം

തരുവണ ജുമാ മസ്ജിദില്‍ ബദര്‍ അനുസ്മരണത്തില്‍ ഒ.എം.തരുവണ പ്രഭാഷണം നടത്തുന്നു.

കല്‍പറ്റ: ഇസ്്ലാമിക ചരിത്രത്തിലെ നിര്‍ണായക സംഭവമായ ബദറിന്റെ ഓര്‍മകളുമായി നാടുനീളെ ബദര്‍ ദിനാചരണം. ഇതിന്റെ ഭാഗമായി മഹല്ലുകളില്‍ അനുസ്മരണ പ്രഭാഷണം, മൗലിദ് പാരായണം, പ്രാര്‍ഥനാ മജ്്ലിസ്, ഇഫ്താര്‍ സംഗമം, ഭക്ഷണ കിറ്റ് വിതരണം എന്നിവ നടന്നു. ബദറിന്റെ ഓര്‍മകളുണര്‍ത്തുന്ന റമസാന്‍ 17നും അതിന്റെ രാവിലുമാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബദര്‍ ദിനാചരണം നടന്നത്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ആണ്ടുനേര്‍ച്ചകള്‍ നടന്നത.് ഇനിയുള്ള ദിവസങ്ങളില്‍ വീടുകളില്‍ ബദര്‍ മൗലിദ് പാരായണം ഉണ്ടാകും.
വര്‍ഷംതോറുമുള്ള ബദര്‍ അനുസ്മരണത്തിനായി വീടുകളിലും പള്ളികളിലും നേര്‍ച്ചപ്പെട്ടികള്‍ സ്ഥാപിക്കാറുണ്ട്. പെട്ടികളില്‍നിന്നുള്ള തുകയും സംഭാവനകളും ഉപയോഗപ്പെടുത്തിയാണ് നേര്‍ച്ചഭക്ഷണം തയാറാക്കുന്നത്. വിശ്വാസികള്‍ക്കുപുറമേ അമുസ്്ലിംകളും ബദരീങ്ങളുടെ പേരിലുള്ള നേര്‍ച്ചയ്ക്കു സംഭാവന നല്‍കാറുണ്ട്. എസ്റ്റേറ്റ് മേഖലകളില്‍ നിരവധി അമുസ്്ലിംകളാണ് ഇത്തരത്തില്‍ മതസാഹോദര്യത്തിന്റെ വാക്താക്കളാകുന്നത്. വിശ്വാസികള്‍ക്ക് ഭക്ഷണം വിതരണ ചെയ്യുന്നതിനൊപ്പം പരിസരവാസികളായ അമുസ്്ലിംകള്‍ക്കും ഭക്ഷണം നല്‍കുന്നതു എസ്റ്റേറ്റ് മേഖലകളില്‍ പതിവാണ്.
കല്‍പറ്റ ഫലാഹ് കോംപ്ലക്സ് പള്ളിയില്‍ ബദര്‍ ദിനാചരണത്തില്‍ നിസാര്‍ സഖാഫി ഓടത്തോട് അനുസ്മരണ പ്രഭാഷണവും സയ്യിദ് ഫസല്‍ തങ്ങള്‍ കൊടുവള്ളി പ്രാര്‍ഥനയും നടത്തി. ഫലാഹ് കാമ്പസ് മസ്ജിദില്‍ കെ.കെ.മുഹമ്മദലി ഫൈസി, ഉമര്‍ സഖാഫി ചെതലയം, സിറാജ് സഖാഫി പെരുന്തട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തരുവണ ജുമാമസ്ജിദില്‍ ഒ.എം.തരുവണ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച ഫലാഹ് കോംപ്ലക്സ് പള്ളിയില്‍ ബദര്‍ സ്മൃതിയും സമൂഹനോമ്പുതുറയും സംഘടിപ്പിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles