കല്‍പറ്റ നഗരസഭയില്‍ ലഹരി മുക്ത ക്യാമ്പയിന്‍

കല്‍പറ്റ: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് പൊലീസ് അധികൃതരുടെ സഹകരണത്തോടെ നഗരസഭ തലത്തില്‍ ജാഗ്രത സമിതി രൂപീകരിച്ചു. വിവിധ സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് ഇന്ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കും. ഒക്ടോബര്‍ 20ന് വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്നും കല്‍പറ്റ നഗരസഭ പുതിയ ബസ്റ്റാന്റ് വരെ നഗരസഭയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവരെ പങ്കെടുപ്പിച്ചു ബോധവല്‍ക്കരണ റാലി നടത്തും. റാലി വിവിധ ടാബ്ലോകളും അവതരിപ്പിക്കും. വിമുക്തി പദ്ധതിയുടെ ഭാഗമായി നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രത സമിതി രൂപീകരിക്കും. പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം, പ്രത്യേക വിജിലന്‍സ് യൂണിറ്റ് എന്നിവ പോലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചെയര്‍മാന്‍ മുജീബ് കേയംതൊടി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles