സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കല്‍പറ്റ: ഒക്ടോബര്‍ 8 വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കല്‍പറ്റയില്‍ നിന്നാരംഭിച്ച റാലിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സ്വീകരണം നല്‍കി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോയല്‍ ഉദ്ഘാടനം ചെയ്തു, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ മഞ്ജിമ കുര്യാക്കോസ്, റെയ്ഞ്ചര്‍മാരായ രാകേഷ്, സജീവ്, രമ്യ രാഘവന്‍, അബ്ദുള്‍ സമദ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഗഫൂര്‍, ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ: മുഹമ്മദ് സാജിത്, ലൂക്ക ഫ്രാന്‍സിസ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles