ഗാന്ധി ദര്‍ശന്‍വേദി ഗാന്ധി ജയന്തി ആഘോഷിച്ചു

മാനന്തവാടി: കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷം നടത്തി. വയനാട് ഡിസിസി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ ഇ.വി.അബ്രഹാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, അഡ്വ.എം.വേണുഗോപാല്‍, പി.വി. ജോര്‍ജ്ജ്, ശോഭന കുമാരി, എക്കണ്ടി മൊയ്തൂട്ടി, വി.എ.മജീദ്, കമ്മന മോഹനന്‍, വിപിന ചന്ദ്രന്‍ മാസ്റ്റര്‍, വി.വി.നാരായണ വാര്യര്‍, ജേക്കബ് സെബാസ്റ്റ്യന്‍, പി.എം.ബെന്നി, വിലാസിനി കെ.ജി, ആര്‍.രാജന്‍, ടി.കെ.സുരേഷ്, ഗിരിജ സതീഷ്, ഗിരിജാ മോഹന്‍ദാസ്, റീത്ത സ്റ്റാന്‍ലി, വി.ഡി.രാജു, സുകുമാരന്‍ പി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles