അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 7 ന് ഉച്ചയ്ക്ക് 2 ന് വി.എച്ച്.എസ്.ഇ ഓഫീസില്‍ നടക്കും. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ഹോം സയന്‍സില്‍ മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കോസ്ട്യൂം ഡിസൈനിംഗ് ആന്റ് ഡ്രസ്സ് മേക്കിംഗില്‍ അംഗീകൃത ഡിപ്ലോമയും.

മാനന്തവാടി: മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള ബയോളജി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി, ബി.എഡ്, സെറ്റ് (ബോട്ടണി/സുവോളജി).  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 6 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles