കാട്ടാന കാർ ആക്രമിച്ചു; യാത്രക്കാർക്ക് പരിക്ക്


പുൽപ്പള്ളി: കാട്ടാന കാർ ആക്രമിച്ചു. കാറിലുണ്ടായിരുന്ന യുവാക്കൾക്ക് പരിക്ക്. കൽപറ്റയിൽ നിന്നും പുൽപ്പള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നപെരിക്കല്ലൂർ കുഞ്ചിറക്കാട്ട് ജോബിറ്റ് മാത്യ (32), സുഹൃത്ത് ചേലൂർ സ്വദേശി റെന്നി സെബാസ്റ്റ്യൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. കേണിച്ചിറ പുൽപ്പള്ളി റോഡിലെ അതിരാറ്റുകുന്ന് വെച്ച് രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാർ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles