യാക്കോബായ സഭ മേഖല സമ്മേളനം

മാനന്തവാടി: നവയുഗത്തില്‍ ക്രൈസ്തവ സാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തി മാതൃകയാക്കിയ മെത്രാപ്പോലീത്തയാണ് ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പ്രസ്താവിച്ചു. മാനന്തവാടിയില്‍ നടന്ന യാക്കോബായ സഭ മേഖല സമ്മേളനവും മോര്‍ സ്‌തേഫാനോസ് അനുമോദന യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. തന്റെ ഒരു വൃക്ക മറ്റൊരു സഹോദരിക്ക് നല്‍കിയും ജീവകാരുണ്യം വ്രതവുമാക്കിയ മെത്രാപ്പോലീത്തയുടെ ജീവിതം അനുകരണിയമാണ്. ചടങ്ങില്‍ ടി.സിദ്ധിഖ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജേക്കബ് സെബാസ്റ്റ്യന്‍, അഡ്വ. സിന്ദു സെബാസ്റ്റ്യന്‍, കെ.എം ഷിനോജ്, ഷാജി മുത്താശേരി പ്രസംഗിച്ചു.ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസഫ് പള്ളിപ്പാട്ട് സ്വാഗതവും കണ്‍വീനര്‍ ജോണ്‍ ബേബി നന്ദിയും പറഞ്ഞു. ഡോ. ഗീവര്‍ഗീസ് മെത്രാപ്പോലീത്ത നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles