മുത്തങ്ങയില്‍ 3740 പാക്കറ്റ് ഹാന്‍സ് പിടികൂടി

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 3740 പാക്കറ്റ് ഹാന്‍സ് പിടികൂടി. കെ.എ 52 ബി 1172 നമ്പര്‍ ചരക്കു വാഹനത്തില്‍ കടത്തുകയായിരുന്ന ഹാന്‍സുമായി കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിയായ മൗനേഷ് (26)നെ കസ്റ്റഡിയിലെടുത്തു. മൈസൂര്‍ നിന്നും ബത്തേരിയിലേക്ക് വില്പനക്കായി കൊണ്ടുവന്ന ഹാന്‍സ് ആണ് പിടികൂടിയത്. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍.ടി,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.പി.എ പ്രിവന്റീവ് ഓഫീസര്‍മാരായ വിജയകുമാര്‍ കെ .കെ ഹരിദാസന്‍ എം.പി സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഷാദ് വി.ബി എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles