കുടുംബശ്രീ ശാക്തീകരണവുമായി സുദൃഢം കാമ്പയിന്‍

ചെന്നലോട് വാര്‍ഡില്‍ സംഘടിപ്പിച്ച കുടുംബശ്രീ പൊതുസഭ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

ചെന്നലോട്: കുടുംബശ്രീ സംവിധാനങ്ങള്‍ ശാക്തീകരിക്കുകയെന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന സുദൃഢം കാമ്പയിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാര്‍ഡില്‍ കുടുംബശ്രീ പൊതുസഭ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പെഴ്‌സണ്‍ രാധ മണിയന്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിറ അഷ്‌റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ സിന്ധു ഷാജി, ജിന്‍സി എന്നിവര്‍ ക്ലാസെടുത്തു. സി ഡി എസ് വൈസ് ചെയര്‍പെഴ്‌സണ്‍ ജസ്സി തോമസ്, സുജാത ചന്ദ്രന്‍, സൈന മുസ്തഫ, ഷെറിന്‍ സന്തോഷ്, വി സി ഷേര്‍ളി, ഷൈനി വര്‍ഗ്ഗീസ് സംസാരിച്ചു. എ ഡി എസ് പ്രസിഡന്റ് ഷീന ഗോപാലന്‍ സ്വാഗതവും സെക്രട്ടറി ബിന്ദു ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles