ലഹരിവിരുദ്ധ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ

കല്‍പറ്റ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. അഡ്വ.ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എ. ഗീത, നീലഗിരി കോളജ് അക്കാഡമിക് ഡീന്‍ പ്രഫ.ടി. മോഹന്‍ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, എഡിഎം എന്‍.ഐ. ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.

0Shares

Leave a Reply

Your email address will not be published.

Social profiles