ശാന്തി പാലിയേറ്റീവ് കെയറിനു ഡയാലിസിസ് യന്ത്രങ്ങള്‍ കൈമാറി

കല്‍പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിനു റോട്ടറി ക്ലബ് അനുവദിച്ച ഡയാലിസിസ് മെഷീനുകളും മറ്റുപകരണങ്ങളുടെയും കൈമാറ്റച്ചടങ്ങില്‍നിന്ന്.

കല്‍പറ്റ: ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിനു റോട്ടറി ക്ലബ് അനുവദിച്ച മൂന്നു ഡയാലിസിസ് മെഷീനുകളും മറ്റു ഉപകരണങ്ങളും കൈമാറി. പാലിയേറ്റീവ് കെയറില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ മെഷീനുകളുടെ കൈമാറ്റം നിര്‍വഹിച്ചു. ഡോ.രാജേഷ് സുഭാഷ്, ഡോ.കെ. പദ്മനാഭന്‍, അഡ്വ.പി. സുരേഷ്, ടി.എസ്. ബാബു, ഗഫൂര്‍ താനേരി, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ബ്രസീല്‍ റോട്ടറി ക്ലബുമായി സഹകരിച്ചാണ് 25 ലക്ഷം രൂപ വില മതിക്കുന്ന ഉപകരണങ്ങള്‍ നല്‍കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles