കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

കല്‍പറ്റ ഗ്രാമം ദേവീക്ഷേത്രത്തില്‍ കുട്ടിയെ എഴുത്തിനിരുത്തുന്നു.

മാനന്തവാടി: വിജയദശമി ദിനത്തില്‍ ജില്ലയില്‍ നുറുകണക്കിനു കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രങ്ങളിലും വീടുകളിലും കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിനു വലിയ തിരക്ക് അനുഭവപ്പെട്ടു. കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി അരുണ്‍ ശര്‍മയും വാടേരി ശിവക്ഷേത്രത്തില്‍ പുറംഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരിയും വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തി വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരിയും കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു.
കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ എസ്‌കെഎംജെ ഹൈസ്‌കൂള്‍ റിട്ട.പ്രധാനാധ്യാപിക കെ. ശോഭ, വിദ്യാമന്ദിരം ഹൈസ്‌കൂള്‍ അധ്യാപിക പി. സുധ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. ഗ്രാമം ദേവീക്ഷേത്രത്തില്‍ നിരവധി കുട്ടികള്‍ വിദ്യാരംഭം കുറിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles