രണ്ട് കിലോ കഞ്ചാവ് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സേന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫെയര്‍ലാന്‍ഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു വീട്ടുടമ പുഷ്പരാജ് (43), കൈപ്പഞ്ചേരി യൂനസ് (40)എന്നിവരെ അറസ്റ്റുചെയ്തു. യൂനസ് പുല്‍പള്ളിയില്‍നിന്നു 40,000 രൂപയ്ക്കു വാങ്ങിയ കഞ്ചാവ് സൂക്ഷിക്കാന്‍ പുഷ്പരാജിനെ ഏല്‍പിച്ചതാണെന്നാണ് ലഹരിവിരുദ്ധ സേനയ്ക്കു ലഭിച്ച വിവരം. പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles