പൂപ്പൊലി 2023 ജനുവരി ഒന്നുമുതല്‍

കഴിഞ്ഞ മൂന്നു വര്‍ഷമായി കോവിഡ് മൂലം മുടങ്ങിയ പൂപ്പൊലി 2023 പൂര്‍വ്വാധികം പൊലിമയോടെ സംഘടിപ്പിക്കും

അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക കോളജില്‍ നടന്നുവരുന്ന പുഷ്പ-ഫല-സസ്യ മേളയായ പൂപ്പൊലി ഇത്തവണ ജനുവരി ഒന്നുമുതല്‍ ആരംഭിക്കും.
കഴിഞ്ഞ മൂന്നു വര്‍ഷമായി കോവിഡ് മൂലം മുടങ്ങിയ പൂപ്പൊലി 2023 പൂര്‍വ്വാധികം പൊലിമയോടെ സംഘടിപ്പിക്കും. വയനാടിന്റെ പൂക്കളുടെ ഉത്സവമാണ് പൂപ്പൊലി. അമ്പലവയലിലെ ആര്‍.എആര്‍.എസിന് കീഴിലുള്ള ഏക്കര്‍ കണക്കിന് സ്ഥലത്ത് പതിനായിരക്കണക്കിന് പൂക്കളുടെയും വൈവിധ്യങ്ങളായ പരിപാടികളോടെയുമാണ് പൂപ്പൊലി ആഘോഷിക്കാറ്. വയനാടിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഹോര്‍ട്ടികള്‍ച്ചറിന് വളരെയധികം പ്രാധാന്യമുണ്ടെന്നും പൂപ്പൊലി ഇതിനൊരു മുതല്‍ കൂട്ടാണെന്നും കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2014ലാണ് വാര്‍ഷിക അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശനം ആരംഭിച്ചത്. കാക്റ്റേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മാതൃകകള്‍, പോളി ഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തു ശേഖരം, സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, പെറ്റ് ഷോ എന്നിവ ഉള്‍പ്പെടുന്നതാണ് പൂപ്പൊലി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിനുള്ള സഞ്ചാരികള്‍ക്ക് പുറമെ, ജര്‍മ്മനി, അമേരിക്ക, ഇറ്റലി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഇതിനകം നടന്ന മേളകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2016ല്‍ പൂപ്പൊലി കാണാനെത്തിയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗാര്‍ഡന്‍ ആന്റ് ലാന്‍ഡ്സ്‌കേപ് സ്റ്റഡീസ് സീനിയര്‍ ഫെലോ ഗെര്‍ട്ട് ഗ്രോവനിംഗ്, ജര്‍മ്മനിയിലെ ഗുസ്തവ് ഹെര്‍മന്‍ ക്രംബീജല്‍ പ്രദര്‍ശനത്തില്‍ പൂപ്പൊലിയെക്കുറിച്ച് ജര്‍മന്‍ ഭാഷയില്‍ ലേഖനമെഴുതി ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വയനാടിന്റെ പൂക്കാഴ്ചകള്‍ രകാണാന്‍ ലക്ഷങ്ങള്‍ എത്തുന്നതിനൊപ്പം കോടികളുടെ വരുമാനമാര്‍ഗവുമാണ് വയനാടിന്റെ പൂക്കാഴ്ചകളുടെ ആഘോഷം കൂടിയായ പൂപ്പൊലി.

0Shares

Leave a Reply

Your email address will not be published.

Social profiles