പഴൂരിൽ വീണ്ടും കടുവയുടെ ആക്രമണം; ഒരു പശുവിനെ കൊന്നു രണ്ടു പശുക്കൾക്ക് പരിക്ക്

ബത്തേരി: പഴൂർ മുണ്ടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രി മൂന്നു പശുക്കളെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ ഒരു പശു ചത്തു.കണ്ണാപ്പറമ്പിൽ ഡാനിയലിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊല്ലുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡാനിയലിന്റെ മറ്റൊരു പശുവിനെ കൊന്നത്. കളത്തുംപടിക്കൽ അയ്യപ്പൻ, അയ്യൻചോല വേലായുധൻ എന്നിവരുടെ പശുക്കൾക്ക് നേരെയും ഇന്നലെ കടുവയുടെ ആക്രമണമുണ്ടായി. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒരു ഇടവേളയ്ക്ക് ശേഷം പഴൂർ മുണ്ടക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം പതിവാക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ ഇന്ന് പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles