നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നേട്ടവുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസറായി മുഹമ്മദ് ഇസ്മായിൽ തോട്ടോളി തിരഞ്ഞെടുക്കപ്പെട്ടു പിണങ്ങോട് ഡബ്ല്യു.ഒ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ്. ജില്ലയിലെ മികച്ച യൂണിറ്റായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് എൻ.എസ്.എസ് യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വോളണ്ടിയർമാരായി ഇതേ യൂണിറ്റിലെ കീർത്തന ലക്ഷ്മിയും, കെ.കെ മുഹമ്മദ് ഇർഫാനും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രളയ കാലഘട്ടങ്ങളിൽ എല്ലാം നഷ്ടപ്പട്ടവർക്ക് തുണയായി യൂണിറ്റിലെ വളണ്ടിയർമാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴ്ച വെച്ച പ്രവർത്തനങ്ങൾ മഹത്തായ മാതൃകയായിരുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ കോവിഡ് കാലത്ത് യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങൾ ഒട്ടേറെ രോഗികൾക്ക് ആശ്വാസകരമായി. മറ്റു നിരവധി പ്രവർത്തനങ്ങളുമായി യൂണിറ്റ് ജില്ലയിൽ മാതൃകയാവുകയാണ്. അവാർഡ് ജേതാക്കളെ സ്കൂൾ പിടിഎയും മാനേജ്മെൻ്റും അനുമോദിച്ചു. ചടങ്ങിൽ മാനേജർ എം.എ മുഹമ്മദ് ജമാൽ, കെ.കെ അഹമ്മദ് ഹാജി, പ്രിൻസിപ്പാൾ അബ്ദുൽ റഷീദ്, പി.ടി.എ പ്രിഡൻ്റ് നാസർ കാതിരി വൈസ് പ്രിൻസിപ്പാൾ അൻവർ ഗൗസ്, മുൻ പ്രിൻസിപ്പാൾ താജ് മൻസൂർ, എം. നാസർ, ഹാറൂൺ തങ്ങൾ ലത്തീഫ് പുനത്തിൽ തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles