മുത്തങ്ങ ചെക്പോസ്റ്റിൽ കാട്ടുപന്നിയിറച്ചി പിടികൂടി

മുത്തങ്ങ:

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കാട്ടുപന്നിയിറച്ചി പിടികൂടി
ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് ആളില്ലാത്ത നിലയിലാണ് കാട്ടു പന്നിയിറച്ചി കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ്സ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറി. പരിശോധനയിൽ എക്സസൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിത്താര ഷാനിയ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles