ലഹരി വിരുദ്ധ കാമ്പയിനില്‍ യൂത്ത് വിംഗ് പങ്കാളികളാകും

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. യൂണിറ്റുകളില്‍ ബോധവത്കരണ സെമിനാര്‍, പ്രചാരണ ജാഥ, ബൈക്ക്-സൈക്കിള്‍ റാലി തുടങ്ങിയ സംഘടിപ്പിക്കും. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞിമോന്‍ കാഞ്ചന അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി. ജോയി, സെക്രട്ടറി സലിം രാമനാട്ടുകര, ഒ.വി. വര്‍ഗീസ്, ഇ. ഹൈദ്രൂ, കെ. ഉസ്മാന്‍, നൗഷാദ് കരിമ്പനയ്ക്കല്‍, ശ്രീജ ശിവദാസ്, സി. റഷീദ്, നൗഷാദ് മിന്നാരം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സംഷാദ് പി. ബത്തേരി(പ്രസിഡന്റ്), എം.കെ. മുനീര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), കെ.എ. റെജിലാസ്, യൂനസ് പൂമ്പാറ്റ, ബാബു രാജേഷ്, റോബി ചാക്കോ, (വൈസ് പ്രസിഡന്റുമാര്‍), സന്തോഷ് എക്‌സല്‍(ജനറല്‍ സെക്രട്ടറി), അബ്ദുള്‍ മുത്തലിബ്, അഷ്‌റഫ് ബാവ, കെ.സി. അന്‍വര്‍, സലാം പാറോല്‍, ഫൈസല്‍ മീനങ്ങാടി (സെക്രട്ടറിമാര്‍), ഉണ്ണി കാമിയോ(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles