വ്യാപാരി വ്യവസായി കോണ്‍ഗ്രസ്: ജോണ്‍ ആലപ്പാട്ട് പ്രസിഡന്റ്

വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ടും(ഇടത്) ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ കിഴിശേരിയും.

കല്‍പറ്റ: വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഫ്രാന്‍സിസ് ആലപ്പാട്ടിനെ തെരഞ്ഞെടുത്തു. വേണുഗോപാല്‍ കിഴിശേരിയാണ് ജനറല്‍ സെക്രട്ടറി. പടിഞ്ഞാറത്തറ മുണ്ടുനടയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഓണ്‍ലൈന്‍ വ്യാപാരത്തിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും 10 ലക്ഷം രൂപ വരെ പലിശരഹിത-ആസ്തിരഹിത വായ്പ അനുവദിക്കുക, ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഡാന്‍ നെല്ലിശേരി അധ്യക്ഷത വഹിച്ചു. എം.വേണുഗോപാല്‍ കിഴിശേരി, കെ.രാമദാസ് കൗസില്‍, വി.അനി വര്‍ഗീസ്, എ.ജെ.ആന്റണി, പി.ഫൈസല്‍ പാപ്പിന, എം.ജോണ്‍ മാതാ, സി.അലി പോപ്പുലര്‍, എം. രാമകൃഷ്ണന്‍ മുര്‍ത്തൊടി, സി.വി.ജയിംസ്, എന്‍.ഗോപാലകൃഷ്ണന്‍, എന്‍.വി.ദേവസി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles