ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; ഓണ്‍ലൈന്‍ സര്‍വ്വെ ഇന്ന് ആരംഭിക്കും

കൽപറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വയനാട് ജില്ലയില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളില്‍ നടത്തുന്ന സര്‍വ്വെ ഇന്ന് ആരംഭിക്കും. സര്‍വേക്ക് മുന്നോടിയായി ജില്ലയിലെ പ്രേരക്മാര്‍ക്കും, വളണ്ടിയര്‍ ടീച്ചര്‍മാര്‍ക്കും ഓണ്‍ലൈന്‍ സര്‍വ്വെ പരിശീലനം നല്‍കി. ഗൂഗിള്‍ ഓണ്‍ലൈന്‍ സര്‍വ്വെയാണ് നടക്കുന്നത്. ഓണ്‍ലൈനായി നടക്കുന്ന സര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ചീക്കല്ലൂര്‍ കോളനിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 2 മുനിസിപ്പാലിറ്റികളിലും 8 ഗ്രാമപഞ്ചായത്തുകളിലുമാണ് സര്‍വ്വെയിലൂടെ നിരക്ഷരരെ കണ്ടെത്തുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles