എം.ബി.എ സീറ്റൊഴിവ്

കൽപറ്റ: സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ ജനറല്‍ വിഭാഗത്തിലും, സംവരണ വിഭാഗങ്ങളായ എസ്.സി, എസ്.ടി, ഒ.ഇ.സി, ഫിഷര്‍മാന്‍ വിഭാഗത്തിലും സീറ്റൊഴിവ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. കെ മാറ്റ് എന്‍ട്രന്‍സ് പരീക്ഷ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് meet.google.com/obf-mmcs-bqy എന്ന ലിങ്കില്‍ ഈ മാസം 10 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.kicma.ac.in ഫോണ്‍: 8547618290, 9447002106.

0Shares

Leave a Reply

Your email address will not be published.

Social profiles