ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: സര്‍വേ ആരംഭിച്ചു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഓണ്‍ലൈന്‍ സര്‍വേ വയനാട് ജില്ലാതല ഉദ്ഘാടനം ചീക്കല്ലൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിക്കുന്നു.

കല്‍പറ്റ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വയനാട്ടില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സര്‍വേ ആരംഭിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ കൂനുമ്മേല്‍ക്കുന്ന് കോളനിയിലെ ചീരുവില്‍നിന്നു ഗൂഗിള്‍ ഫോമില്‍ വിവരശേഖരണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കുഞ്ഞായിഷ, അംഗങ്ങളായ എ.സുജേഷ്, പി.കെ.സരിത, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് എം.ദേവകുമാര്‍, എ.ഡി.എസ് സെക്രട്ടറി കാര്‍ത്യായനി ചന്ദ്രന്‍, നോഡല്‍ പ്രേരക് ബേബി ജോസഫ്, സി.ആര്‍.സുസ്മിത, പി.പ്രഭാവതി, കെ.മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles