പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം: അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍

കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ മാനന്തവാടിയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെ.പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. വികസന, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപ പങ്കാളിത്ത പെന്‍ഷനിലുടെ കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുകയാണെന്നു കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. 26ലെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെ.പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വി. സുജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു മുഖ്യ പ്രഭാഷണം നടത്തി. കാംസഫ് സംസ്ഥാന സെക്രട്ടറി സതീഷ് കണ്ടില, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, സംസ്ഥാന കമ്മറ്റി അംഗം കെ.എം. സരിത, ആന്റണി എഡ്‌വേഡ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആന്റണി എഡ്‌വേഡ്(പ്രസിഡന്റ്), രാജേഷ് കപ്പക്കടവ്, വി. വിദ്യ (വൈസ് പ്രസിഡന്റമാര്‍) വി. സുജിത്ത് (സെക്രട്ടറി), കെ. രഞ്ജിത്ത്, കെ. പ്രിയ (ജോയിന്റ് സെക്രട്ടറിമാര്‍), ബിന്ദു മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles