കടുവ ആക്രമണം: അടിയന്തര സഹായം നല്‍കണമെന്നു അഖിലേന്ത്യാ കിസാന്‍സഭ

കടുവയുടെ ആക്രമണം നടന്ന മുണ്ടക്കൊല്ലി, വല്ലത്തൂര്‍ പ്രദേശങ്ങളില്‍ അഖിലേന്ത്യാ കിസാന്‍ സഭ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു.

സുല്‍ത്താന്‍ ബത്തേരി: മുണ്ടക്കല്ലി, വല്ലത്തുര്‍ പ്രദേശങ്ങളില്‍ കടുവയുടെ ആക്രമണത്തില്‍ ചാകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പശുക്കളുടെ ഉടമകള്‍ക്കു അടിയന്തര സഹായം അനുവദിക്കണമെന്നു അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി, മറ്റു നേതാക്കളായ പി.എ. വിന്‍സന്റ്, ഇ.സി. അനീഷ്‌കുമാര്‍, പി.ഇ. മോഹനന്‍, ലെനിന്‍ സ്റ്റീഫന്‍, പി.കെ. രവി, എം.ആര്‍. രമേശ് എന്നിവര്‍ ആവശ്യപ്പെട്ടു. കടുവ ആക്രമണം ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കിസാന്‍സഭ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനിടെ മുണ്ടക്കല്ലിയിലും വല്ലത്തുരിലുമായി നാലു പശുക്കളെ കടുവ കൊന്നു. രണ്ടു പശുക്കളെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ വല്ലത്തൂര്‍ അപ്പുച്ചെട്ടിയുടെ പശുവിനെയാണ് കൊന്നത്. കടുവയുടെ ആക്രമണത്തിനു ഇരയായ പശുക്കളുടെ ഉടമകള്‍ക്കു തക്കതായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കാന്‍ വനം-വന്യജീവി വകുപ്പ് തയാറാകണം. മുഖ്യ ഉപജീവനമാര്‍ഗമാണ് പശുക്കളുടെ ഉടമകള്‍ക്കു നഷ്ടമായത്. കടുവ ശല്യത്തിനു പരിഹാരം കാണാനും ജനങ്ങളുടെ ഭീതിയകറ്റാനും സത്വര നടപടി ഉണ്ടാകണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തോട്ടാമൂല ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ കിസാന്‍ സഭ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്നു നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles