തൊഴിലുറപ്പ് പണിപ്പുര ഉദ്ഘാടനം ചെയ്തു

ഇരുമ്പുപാലം ഊരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച പണിപ്പുരയുടെയും കൂണ്‍കൃഷി വിളവെടുപ്പിന്റെയു ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

കാട്ടിക്കുളം: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരില്‍ കൂണ്‍ കൃഷി സംരംഭണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച പണിപ്പുര കൂണ്‍കൃഷി വിളവെടുപ്പിന്റെയു ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് മെംബറുമായ റുഖിയ സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായിയിരുന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, തിരുനെല്ലി സ്‌പെഷല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി.വി. സായികൃഷ്ണന്‍, തൊഴിലുറപ്പ് ഓവര്‍സീയര്‍ ബി. ജിനു എന്നിവര്‍ പ്രസംഗിച്ചു. ഇരുമ്പുപാലത്തെ പ്രിയ മഷ്‌റൂം യൂണിറ്റാണ് കൂണ്‍കൃഷി ചെയ്യുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles