പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വിജയം

പുല്‍പള്ളി: സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഉജ്വല വിജയം. ഭരണസമിതിയിലെ 11 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കെ.എല്‍.എല്‍ദോസ്, എന്‍.യു.ജോര്‍ജ്, കെ.എല്‍.ടോമി, പി.വി.പ്രേമരാജന്‍, കെ.എം.മാത്യു, ടി.പി.ശശീന്ദ്രന്‍, അന്നമ്മ ചാക്കോ, മിനി റെജി, രാധാമണി വേണു, മണി ഇല്യമ്പത്ത്, സി.പി.ജോയി എന്നിവരാണ് യു.ഡി.എഫ് ടിക്കറ്റില്‍ ഭരണസമിതിയിലെത്തിയത്. വിജയ ഹൈസ്‌കൂളില്‍ സജ്ജമാക്കിയ ബൂത്തുകളില്‍ കനത്ത പോലീസ് കാവലിലായിരുന്നു ജനറല്‍ വിഭാഗത്തിലെ ഏഴും വനിതാ സംവരണ വിഭാഗത്തിലെ മൂന്നും പട്ടികജാതി-വര്‍ഗ സംവരണ വിഭാഗത്തിലെ ഒന്നും സീറ്റുകളിലേക്ക് വോട്ടെടുപ്പ്. 2,555 സഹകാരികളാണ് വോട്ട് ചെയ്തത്. 6,498 പേരാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. വിജയികളില്‍ ആര് ബാങ്ക് പ്രസിഡന്റാകുമെന്നതില്‍ വ്യക്തതയായില്ല. കോണ്‍ഗ്രസിലെ രണ്ട് പ്രാദേശിക ചേരികളില്‍പ്പെട്ടവരാണ് ഭരണസമിതിയംഗങ്ങള്‍. ഇരു ചേരികളും പ്രസിഡന്റ് കസേരയില്‍ വട്ടമിടുന്നുണ്ട്. പ്രാദേശികമായി തീരുമാനമായില്ലെങ്കില്‍ പ്രസിഡന്റ് നിര്‍ണയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇടപെടും.

0Shares

Leave a Reply

Your email address will not be published.

Social profiles