കര്‍ഷകരെ കുടിയിറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു-ടി.സിദ്ദീഖ് എം.എല്‍.എ

ഐ.എന്‍.ട.ിയു.സി വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ നടത്തിയ ധര്‍ണ അഡ്വ.ടി.സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ:ദുരന്തങ്ങളും രോഗങ്ങളും ദുരിതങ്ങളും മൂലം വായ്പ തിരിച്ചടയ്ക്കാനാകാതെ ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരെ കുടിയിറക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നു ടി.സിദ്ദീഖ് എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ-തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ പേരുപറഞ്ഞ് അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ തൊഴിലാളിദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണെന്നു സിദ്ദീഖ് പറഞ്ഞു. പെട്രോള്‍, ഡീസല്‍, പാചകവാതകം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വിലക്കയറ്റം നിയന്ത്രിക്കുക, മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുക, മിനിമം വേതനം 700 രൂപയാക്കുക, തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കുക, ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞുമൊയ്തീന്‍, എം.എ.ജോസഫ്, സി,ജയപ്രസാദ്, ടി,എ,റെജി,,ബി.സുരേഷ്ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന്‍ തോവരിമല, കെ.എം.വര്‍ഗീസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പടകൂട്ടില്‍, താരിഖ് കടവന്‍, കെ.കെ.രാജേന്ദ്രന്‍, നജീബ് പിണങ്ങോട്, ആര്‍. ഉണ്ണികൃഷ്ണന്‍, ഒ.ഭാസ്‌കരന്‍, കെ.അജിത, സിജു പൗലോസ്,.ജിനി തോമസ്, അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles