വയനാട് മെഡിക്കല്‍ കോളജ്; വീട്ടമ്മമാര്‍ സത്യഗ്രഹം ആരംഭിച്ചു

വയനാട് മെഡിക്കല്‍ കോളജ്, വീട്ടമ്മമാരുടെ സത്യഗ്രഹ സമരം ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ മൂന്നാംഘട്ട സമരം ആരംഭിച്ചു. മൂന്നാംഘട്ടത്തില്‍ ദശദിന സത്യഗ്രഹമാണ് നടത്തുന്നത്. വീട്ടമ്മാരാണ് ആദ്യദിനമായ ഇന്ന് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. മെഡിക്കല്‍ കോളേജ് മടക്കിമലയിലെ ഭൂമിയില്‍ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി സമരം ആരംഭിച്ചിരിക്കുന്നത്. കലക്ട്രേറ്റിന് മുമ്പിലെ സമരം ഗോത്രമേഖലയില്‍ നിന്നുള്ള ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു. വിജയന്‍ മടക്കിമല, ഗഫൂര്‍ വെണ്ണിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷകര്‍, യുവാക്കള്‍, ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്തുതല കര്‍മ്മ സമിതികള്‍ രൂപീകരിക്കുകയും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles