കലാകാരൻമാർക്ക് പെൻഷൻ അനുവദിക്കണം; കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ

കൽപറ്റ: സാംസ്കാരിക പ്രവർത്തകക്ഷേമനിധിയിൽ ചേരാൻ സാധിക്കാതെ പോയ അറുപത് വയസ്സ് കഴിഞ്ഞ മുഴുവൻ കലാകാരൻമാർക്കും പെൻഷൻ അനുവദിക്കണമെന്ന് കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സീമന്തിനി അധ്യക്ഷത വഹിച്ചു. മടവൂർ രാജേന്ദ്രൻ, മുസ്തഫ ദ്വാരക, അജികുമാർ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles