ലഹരി വിരുദ്ധ ക്യാമ്പയിൻ; യൂത്ത് വിംഗും പങ്കാളികളാകും

കൽപറ്റ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ യൂത്ത് വിംഗും പങ്കാളികളാകുന്നതിന് ജില്ലാ കൗൺസിൽയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യൂണിറ്റുകളിൽ ബോധവത്കരണ സെമിനാർ, പ്രചരണ ജാഥകൾ, ബൈക്ക് – സൈക്കിൾ റാലി, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞിമോൻ കാഞ്ചന അധ്യക്ഷത വഹിച്ചു. ഏകോപന സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയി അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുക്കര മുഖ്യ പ്രഭാക്ഷണം നടത്തി. ഒ.വി. വർഗ്ഗീസ്, ഇ. ഹൈദ്രൂ, കെ. ഉസ്മാൻ , നൗഷാദ് കരീമ്പനക്കൽ , ശ്രീജ ശിവദാസ്, സി റഷീദ്, നൗഷാദ് മിന്നാരം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പി. സംഷാദ് (ബത്തേരി പ്രസിഡന്റ്), മുനീർ എം.കെ (വർക്കിംഗ് പ്രസിഡന്റ്), സന്തോഷ് എക്സൽ (ജന. സെക്രട്ടറി), ഉണ്ണി കാമിയോ (ട്രഷറർ), റെജിലാസ് കെ.എ, യൂനസ് പൂമ്പാറ്റ, ബാബുരാജേഷ്, റോബി ചാക്കോ, (വൈസ് പ്രസിഡന്റുമാർ), അബ്ദുൾ മുത്തലിബ്, അഷ്റഫ് ബാവ, കെ.സി. അൻവർ, സലാം പാറോൽ, ഫൈസൽ മീനങ്ങാടി (സെക്രട്ടറിമാർ ) എന്നിവരെ തെരെഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles