കഞ്ചാവുമായി മലപ്പുറം സ്വദേശി മുത്തങ്ങയില്‍ അറസ്റ്റില്‍

മുത്തങ്ങ: കഞ്ചാവുമായി മലപ്പുറം സ്വദേശിയെ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് പിടികൂടി. തിരൂര്‍ കോട്ടക്കല്‍ പാറയില്‍ സ്ട്രീറ്റ് ദേശം മുതുവോടന്‍ വീട്ടില്‍ എം. ജാസിര്‍ (35) എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കേരള ആര്‍.ടി.സി. ബസിലെ യാത്രക്കാരനായിരുന്ന ജാസിര്‍. ഇയാളില്‍ നിന്ന് 24 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുല്‍സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസന്ന, അനിത എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles