രക്തദാന ഡയറക്ടറി പ്രകാശനം ചെയ്തു

കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് വയനാടിന്റെ രക്തദാന ഡയറക്ടറിയുടെ പ്രകാശനം ജില്ലാ കലക്ടര്‍ എ.ഗീത നിര്‍വഹിക്കുന്നു

കല്‍പറ്റ: കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് വയനാടിന്റെ ഈ വര്‍ഷത്തെ രക്തദാന ഡയറക്ടറി ജില്ലാ കലക്ടര്‍ എ.ഗീത പ്രകാശനം ചെയ്തു. പള്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സ്റ്റുഡന്റ് പള്‍സ് കോ-ഓര്‍ഡിനേറ്റര്‍ സെല്‍മാന്‍ ഫാരീസ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ 20 വര്‍ഷങ്ങളായി കോളജ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് സി വര്‍ക്കിയുടേയും പ്രിന്‍സിപ്പാള്‍ ഗ്രേസി ജേക്കബിന്റേയും നേതൃത്വത്തില്‍ പള്‍സിന്റെ കീഴിലുള്ള സ്‌നേഹദാന്‍ എന്ന രക്തദാന ഡയറക്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ ധാരാളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിനോടൊപ്പം വളരെയധികം യുവജനങ്ങളെ ഈ നന്മ പ്രവര്‍ത്തനത്തിലേക്ക് പങ്കാളികളാക്കാനും സാധിച്ചു.ഈ രക്തദാന ഡയറക്ടറി വയനാട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്.കൂടാതെ രക്തം ആവശ്യമുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ബത്തേരി:04936 222873, കല്‍പ്പറ്റ: 04936204406, മാനന്തവാടി: 04935244406.

Leave a Reply

Your email address will not be published.

Social profiles