മിച്ചഭൂമി പതിച്ച് നല്‍കിയത് റദ്ദ് ചെയ്യും

കല്‍പറ്റ: വൈത്തിരി താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ കേരള ഭൂപരിഷ്‌കരണ നിയമം 1963 പ്രകാരം ഏറ്റെടുത്ത മിച്ചഭൂമി പതിച്ചു നല്‍കി പതിവ് ലഭിച്ചവരില്‍ ശാരദ കോളിയോട്ട് താഴത്ത്, മുട്ടില്‍.പി.ഒ, ലില്ലി ഡിസൂസ, താഴെ മുട്ടില്‍ ബസാര്‍, ഭാസ്‌കരന്‍ ഒഴവഞ്ചേരി, തെക്കുംതറ, നാരായണി ഒഴവഞ്ചേരി, തെക്കുംതറ, ചാപ്പന്‍ നായര്‍ ഇടിക്കിയോട്, മിത്തല്‍ മുണ്ടകുറ്റിക്കുന്ന്, പരിയാരം, ചടയന്‍, കരിങ്കുറ്റി, മടക്കിമല, ചെറിയ മാമന്‍.പി.പി, കറപ്പന്‍ മകന്‍, വെണ്ണിയോട്, വേലായുധന്‍.കെ.കെ. കുറുമ്പാലകോട്ട എന്നിവര്‍ ഭൂമി കൈവശം വെച്ച് വരാത്ത സാഹചര്യത്തില്‍ 1970 ലെ കേരള ഭൂപരിഷ്‌കരണ ചട്ടങ്ങള്‍ 29(8) പ്രകാരം പതിച്ചു നല്‍കിയ നടപടി റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ ഏപ്രില്‍ 30 നകം ജില്ലാ കളക്ടര്‍ മുമ്പാകെ ബോധിപ്പിക്കണം.

Leave a Reply

Your email address will not be published.

Social profiles