എസ്.കെ.എസ്.എസ്.എഫ് റമസാന്‍ പ്രഭാഷണം സമാപിച്ചു

റമസാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വെള്ളമുണ്ട: സത്യം, സമര്‍പ്പണം, സാക്ഷാത്കാരം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന റമസാന്‍ പ്രഭാഷണവും, പ്രാര്‍ത്ഥനാ സമ്മേളനവും സമാപിച്ചു. നോമ്പിന്റെ അകപ്പൊരുള്‍ ഉള്‍ക്കൊണ്ട് ആത്മീയവും, മാനുഷികവുമായ ചൈതന്യങ്ങള്‍ നേടിയെടുക്കാന്‍ പൊതുസമൂഹം തയാറാവണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി നീണ്ടു നിന്ന റമസാന്‍ പ്രഭാഷണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഹ്യുദ്ദീന്‍ കുട്ടി യമാനി ആമുഖ പ്രഭാഷണം നടത്തി. ഖലീല്‍ ഹുദവി കാസര്‍കോഡ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇബ്രാഹീം ഫൈസി പേരാല്‍, അസീസ് കോറോം, എ.കെ സുലൈമാന്‍ മൗലവി, സയ്യിദ് അഹ്‌മദ് സഈദ് ജിഫ്രി, റഷീദ് ദാരിമി, മഷ്ഹൂദ് മൗലവി, റഈസ് മാനന്തവാടി, സുഹൈല്‍ വാഫി, സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതവും, മേഖലാ പ്രസിഡന്റ് ജഅഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles