പൂതാടി ഗവ.യുപി സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു

കല്‍പ്പറ്റ: പൂതാടി ഗവ.യുപി സ്‌കൂളില്‍ മൂന്നു മാസം നീളുന്ന നൂറാം വാര്‍ഷികാഘോഷം 22നു തുടങ്ങുമെന്നു സ്വാഗതസംഘം ഭാരവാഹികളായ എന്‍.എം. എമ്മാനുവേല്‍, എം. രാമകൃഷ്ണന്‍, സലിം പൂതാടി, സി.പി. സൗമേഷ്, പി. ബിന്ദു, ഷീജ അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10നു പൂര്‍വവിദ്യാര്‍ഥി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. വാര്‍ഷികാഘോഷം ഉദ്ഘാടനം ഉച്ചകഴിഞ്ഞു രണ്ടിനു ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു അധ്യക്ഷത വഹിക്കും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം രംഗപൂജ, ഗാനമേള എന്നിവ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles