പോക്‌സോ കേസില്‍ പ്രതിക്ക് എട്ടുവര്‍ഷം തടവ്

മാനന്തവാടി: മൂന്നര വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ പ്രതിക്കു പോക്‌സോ നിയമത്തിലേതടക്കം വിവിധ വകുപ്പുകളില്‍ എട്ടുവര്‍ഷം തടവും 30,00 രൂപ പിഴയും ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡ് സഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അന്‍സാരിയെയാണ് (28) കോടതി ശിക്ഷിച്ചത്. 2020 മെയിലാണ് കേസിനു ആസ്പദമായ സംഭവം.മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുല്‍ കരീം, എസ്.ഐ.ബിജു ആന്റണി, എ.എസ.് ഐ.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published.

Social profiles