വെള്ളമുണ്ട ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം നാളെ

മാനന്തവാടി: വെള്ളമുണ്ട ക്ഷിരോല്‍പ്പാദക സഹകരണ സംഘം പുതുതായി നിര്‍മിച്ച ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടത്തിന്റെ ഉ്ദഘാടനം നാളെ ഉച്ചക്ക് 2.30ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വ്വഹിക്കുമെന്ന് സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ചുള്ള ലാബ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയും, കൂളര്‍ ബില്‍ഡിംഗ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണനും നിര്‍വ്വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവിയും, പാലളന്ന യുവകര്‍ഷകരെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണിയും ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് പി.ടി. മത്തായി, സെക്രട്ടറി ടി.സി. തങ്കച്ചന്‍, ഡയറക്ടര്‍ പി.സി.ലൂക്ക, എം. മില്‍ബി പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles