തരിയോടിന്റെ ചരിത്രവുമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍

‘ഹിസ്റ്ററി ഓഫ് തരിയോട്’ ഡോക്യുമെന്ററി പോസ്റ്റര്‍ പ്രകാശനം കല്‍പ്പറ്റയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു നിര്‍വഹിക്കുന്നു.

കല്‍പറ്റ: തരിയോടിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള പാറത്തോട് ഭാവചിത്ര ഗ്രന്ഥശാല, തരിയോട് ജനശക്തി ഗ്രന്ഥശാല പ്രവര്‍ത്തകരാണ് ‘ഹിസ്റ്ററി ഓഫ് തരിയോട് ‘എന്ന പേരില്‍ 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചത്. ഷിനോജ് മാത്യു പാറത്തോട്, ജസ്പിന്‍ ജോസഫ് തരിയോട്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.രവീന്ദ്രന്‍ എന്നിരുടെ നേതൃത്വത്തിലാണ് ഇതു തയാറാക്കിയത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഡോക്യുമെന്ററി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.സുധീര്‍, വൈസ് പ്രസിഡന്റ് കെ.വിശാലാക്ഷി, എം.ബാലഗോപാലന്‍, സുഗതന്‍, സി.എം.സുമേഷ്, പി.കെ.സത്താര്‍, മാഗി വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles