സര്‍ഫാസി-ജപ്തി നടപടികള്‍: വയനാട്ടില്‍ ലീഡ് ബാങ്കിനു മുന്നില്‍
കോണ്‍ഗ്രസ് ഉപവാസം 28ന്

കല്‍പറ്റ-വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28നു കല്‍പറ്റയില്‍ ലീഡ് ബാങ്കിനു മുന്നില്‍ ഉപവസിക്കും. സര്‍ഫാസി-ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ബാങ്ക് അധികാരികള്‍ കര്‍ഷകരോടു മനുഷ്യത്വത്തോടെ പെരുമാറുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ 10നു ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles