സേവാദള്‍ സംസ്ഥാന ചീഫിനു സ്വീകരണം നല്‍കി

കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ചീഫ് രമേശന്‍ കരുവാഞ്ചേരിക്ക് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണം.

കല്‍പറ്റ: കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ചീഫായി നിയമിതനായ രമേശന്‍ കരുവാഞ്ചേരിക്ക് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള പോഷക സംഘടനയാണ് സേവാദളെന്നു അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. സേവാദള്‍ സംസ്ഥാന വനിതാ ചീഫ് ആര്‍.ജയകുമാരി, സംസ്ഥാന സെക്രട്ടറി സി.വി.ഉദയകുമാര്‍, പി.കെ.ജയലക്ഷ്മി, എം.എ.ജോസഫ്, ഒ.വി.അപ്പച്ചന്‍, ജി.വിജയമ്മ, എക്കണ്ടി മൊയ്തൂട്ടി, പി.ചന്ദ്രന്‍, ബിനു തോമസ്, കമ്മന മോഹനന്‍, എന്‍.സി.കൃഷ്ണകുമാര്‍, മാണി ഫ്രാന്‍സിസ്, അനില്‍ എസ്. നായര്‍, സജീവന്‍ മടക്കിമല, ബഷീര്‍ മടക്കിമല, ഫൈസല്‍ പാപ്പിന എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles