അറബിക് ടിച്ചേഴ്‌സ് ഫെഡറേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ വിരുന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ കേയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ സൗഹൃദസംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് ഇ.കെ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീന്‍കുട്ടി, കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ഹഖ് മാസ്റ്റര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം മാസ്റ്റര്‍, സൈനുല്‍ ആബിദ് ദാരിമി (സമസ്ത), സയ്യിദ് അലി സ്വലാഹി (കെ.എന്‍.എം), കെ.ഫാസില്‍(ഐ.എസ്.എം), കെ.പി.ഷൗക്കുമാന്‍(കെ.എസ്.ടി.യു), ഷാജു ജോണ്‍ (കെ.പി.എസ്.ടി.എ) എന്നിവര്‍ പ്രസംഗിച്ചു. ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ജാഫര്‍ സ്വാഗതവും ട്രഷറര്‍ ശിഹാബ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles