മുണ്ടേരി സ്‌കൂളില്‍ വയനാട് ജില്ലാതല ഭൗമദിനാചരണം

മുണ്ടേരി ഗവ.സ്‌കൂളില്‍ നടന്ന വയനാട് ജില്ലാതല ഭൗമദിനാചരണത്തില്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്(സോഷ്യല്‍ ഫോറസ്ട്രി) കോഴിക്കോട് ഡിവിഷന്‍ മേധാവി കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തുന്നു.

കല്‍പറ്റ: മുണ്ടേരി ഗവ.സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂനിറ്റ്, വയനാട് സാമൂഹിക വനവല്‍ക്കരണ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭൗമദിനത്തിന്റെ ജില്ലാതല ആചരണം നടത്തി. എന്‍.സി.സി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്(സോഷ്യല്‍ ഫോറസ്ട്രി) കോഴിക്കോട് ഡിവിഷന്‍ മേധാവി കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സെയ്തലവി, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ സജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു. ഭൗമ സംരക്ഷണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് കാഡറ്റുകള്‍ തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published.

Social profiles