തലയ്ക്കല്‍ ചന്തു അനുസ്മരണം 15ന്

കല്‍പ്പറ്റ: പഴശിരാജാവിന്റെ കുറിച്യ പടത്തലവന്‍ തലയ്ക്കല്‍ ചന്തുവിന്റെ 217-ാം സ്മൃതിദിനം വയനാട് കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തില്‍ 15നു ആചരിക്കും. ചന്തുവിന്റെ തറവാടായ തൊണ്ടര്‍നാട് കാര്‍ക്കോട്ടില്‍ ഭവനത്തില്‍നിന്നു പനമരം കോളിമരച്ചുവട്ടിലെ സ്മൃതികുടീരത്തിലേക്കു അന്നു രാവിലെ എട്ടിനു ഛായാചിത്ര പ്രയാണം നടത്തുമെന്നു സമിതി ഭാരവാഹികളായ കുറ്റിയോട്ടില്‍ അച്ചപ്പന്‍, ടി. മണി, വി.ആര്‍. ബാലന്‍, മുരളീദാസന്‍, അച്ചപ്പന്‍ പെരുംചോല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാളാട്, തലപ്പുഴ, മാനന്തവാടി, നാലാംമൈല്‍ വഴിയാണ് നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഛായാചിത്ര പ്രയാണം. സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles