അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പളളി തിരുനാളിന് കൊടിയേറി

അമ്പലവയല്‍ സെയ്ന്റ് മാര്‍ട്ടിന്‍ ഡി പോറസ് പളളി തിരുനാളിന് വികാരി ഫാ. ചാക്കോ മേപ്പുറത്ത് കൊടിയേറ്റുന്നു

അമ്പലവയല്‍: സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വി. മാര്‍ട്ടിന്‍ ഡി പോറസിന്റെയും വി. സെബസ്ത്യാനോസിന്റെയും വി. ഗീവര്‍ഗീസിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ചാക്കോ മേപ്പുറത്ത് കൊടിയേറ്റി. ഏപ്രില്‍ 30, മെയ് 1 തിയ്യതികളിലാണ് പ്രധാന തിരുനാള്‍. 30 വരെ എല്ലാദിവസവും വൈകിട്ട് 5ന് വി. കുര്‍ബാന, വചനസന്ദേശം, നൊവേന. മെയ് 1ന് 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം, പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം എന്നിവയുണ്ടാകും. പ്രധാനദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സിജോ ഇടക്കുടി, ഫാ. ജോസ് മോളോപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Leave a Reply

Your email address will not be published.

Social profiles