അല്‍ റിഹ്്ല സുല്‍ത്താന്‍ ബത്തേരിയിലെത്തി; ആവേശവും

അല്‍ റിഹ്്ല ബോളുമായി ഗഫൂര്‍ തന്റെ കടയില്‍

സുല്‍ത്താന്‍ ബത്തേരി: ഖത്തറിലെ മൈതാനങ്ങളില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തങ്ങളുടെ ഇഷ്ടതാരങ്ങള്‍ ഗോള്‍വലകള്‍ ചിലിപ്പിക്കുന്നതും അത് കണ്ടുള്ള ആരാധകരുടെ ആര്‍പ്പുവിളികളാലും ലോകം നിറയുമ്പോള്‍ താരമാവാന്‍ പോവുന്ന അല്‍ റിഹ്്ല പന്ത് സുല്‍ത്താന്‍ ബത്തേരിയിലെത്തി. ഒപ്പം ആരാധകര്‍ക്ക് ആവേശവും. അഡിഡാസ് കമ്പനി നിര്‍മ്മിച്ച അല്‍ റിഹ്ല എന്ന ഫിഫയുടെ ഒഫീഷ്യല്‍ മാച്ച് ബോളാണ് സുല്‍ത്താന്‍ ബത്തേരിയിലെ ബ്യൂട്ടി സ്പോര്‍ട്സ് ഷോപ്പില്‍ എത്തിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കടയുടമ ഗഫൂര്‍ തന്റെ ഖത്തറിലുള്ള സുഹൃത്ത് മുഖേനയാണ് രണ്ട് ദിവസം മുമ്പ് അല്‍ റിഹ്ലയെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചത്. 643 റിയാലാണ് അല്‍ റിഹ്്ലയുടെ ഖത്തര്‍ വില. ഇവിടെ ഇതിന് 13,500 രൂപ വിലവരും. ഖത്തറില്‍ പോയി ഫുട്ബോള്‍ കാണാന്‍ പറ്റാത്തവര്‍ക്കായാണ് താന്‍ ബോള്‍ എത്തിച്ചതെന്നും വര്‍ഷങ്ങളായി സ്പോര്‍ട്സ് ഷോപ്പ് നടത്തുന്ന ഗഫൂര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിക്കു പുറമെ കേരളത്തില്‍ മലപ്പുറത്ത് മാത്രമാണ് ഈ ഫുട്ബോള്‍ എത്തിയത്. അല്‍ റിഹ്‌ല എത്തിയതറിഞ്ഞ് നിരവധിയാളുകളാണ് കടയിലേക്ക് ബോള്‍ കാണാനായി എത്തുന്നത്. അല്‍ റിഹ്്ലയെ മൊബൈലില്‍ ഫോട്ടോ എടുക്കാനും ആളുകള്‍ തിരക്കുകൂട്ടുകയാണ്.

Leave a Reply

Your email address will not be published.

Social profiles